ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍, കുടിക്കേണ്ട പാനീയങ്ങള്‍

 

ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. അത്തരക്കാര്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.   

1. ബാര്‍ലി വെള്ളം   നാരുകള്‍ അടങ്ങിയതും കലോറി കുറ‍ഞ്ഞതുമായ ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.  

 2. നാരങ്ങാ വെള്ളം  ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. 

  3. ഇളനീര്‍   ഇളനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.   

4. ഇഞ്ചി ചായ   വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഇഞ്ചിയിലെ ജിഞ്ചറോള്‍ സഹായിക്കും. ഇതിനായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

 5. ജീരക വെള്ളം   ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. അതിനാല്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.    

6. ചിയാ സീഡ് വെള്ളം   ഫൈബറിനാല്‍ സമ്പന്നമായ ചിയാ സീഡ് വെള്ളം കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.  

 7. ഗ്രീന്‍ ടീ   ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.   ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top